വാഹനാപകടം പഞ്ചായത്ത് മെമ്പർ മരിച്ചു.. കൊച്ചി: കൊടുങ്ങല്ലൂരിലുണ്ടായ വാഹനാപകടത്തിൽ പഞ്ചായത്ത് മെമ്പർ മരിച്ചു. എറണാകുളം ജില്ലയിലെ വടക്കേക്കര പഞ്ചായത്ത് മെമ്പർ മുറവൻതുരുത്ത് പൈനേടത്ത് ജോബിയാണ് മരിച്ചത്.

ചന്തപ്പുര – കോട്ടപ്പുറം ഡിവൈഎസ്പി ഓഫീസ് സിഗ്‌നല്‍ ജന്‍ക്ഷനില്‍ ടാങ്കർ ലോറിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അപകടം.


ജംഗ്ഷനിലെ സിഗ്നൽ സംവിധാനം തകരാറിലായിട്ട് നാളുകളേറെയായെന്നും ഈ തകരാർ പരിഹരിക്കാൻ നടപടിയുണ്ടായിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. ജോബി മരിക്കാനിടയായ അപകടം സംഭവിച്ചതിന് കാരണമിതാണെന്നും നാട്ടുകാർ ആരോപിക്കുന്നു.

Post a Comment

Previous Post Next Post