കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരപരിക്ക്.

 


കോട്ടയം: പുതുപ്പള്ളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരപരിക്ക്. അപകടത്തിൽ കാറിനടിയിൽ പൂർണ്ണമായും ബൈക്ക് കുടുങ്ങി. തുടർന്ന് കാറിൻ്റെ

മുൻഭാഗം വെട്ടിപ്പൊളിച്ചാണ് ബൈക്ക് പുറത്തെടുത്തത്.

      ബൈക്ക് ഓടിച്ചിരുന്ന പുതുപ്പള്ളി കോഴിമല സ്വദേശി അനന്തുവിനെ (24) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ യാത്രികനും പരിക്കേറ്റ് ചികിത്സയിലാണ്.

    കോട്ടയത്തു നിന്നും തിരുവല്ല ഭാഗത്തേക്ക് പോകുകയായിരുന്ന തിരുവല്ല ബാറിലെ അഭിഭാഷകനാണ് കാർ ഓടിച്ചിരുന്നത്. ഇന്ന് വൈകുന്നേരം മൂന്നുമണിയോടെ പുതുപ്പള്ളി വെട്ടത്തുകവല ഭാഗത്ത് വച്ചാണ്അപകടം ഉണ്ടായത്. കാർ റോഡരികിലെ കലുങ്കിലും, പോസ്റ്ററിലും ഇടിച്ചാണ് നിന്നത്. കാറിൻ്റെ മുൻ ഭാഗവും തകർന്നു. നിയന്ത്രണം തെറ്റിയ കാർ ബൈക്കിലിടിച്ച ശേഷം കുറച്ചു ദൂരം ബൈക്കിനെ വലിച്ചിഴച്ചു കൊണ്ടുപോയതായി ദൃസാക്ഷികൾ പറഞ്ഞു. 


Post a Comment

Previous Post Next Post