മലപ്പുറത്ത് വിവാഹ സത്കാരത്തിൽ പങ്കെടുത്ത നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ


മലപ്പുറം: മലപ്പുറത്ത് വിവാഹ സത്കാരത്തിൽ പങ്കെടുത്ത നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ. മലപ്പുറം മാറഞ്ചേരിയിലാണ് സംഭവം. ബുധനാഴ്ച നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപിലുളളവരാണ് ചികിൽസയിലുള്ളത്. ഇന്നലെ വൈകിട്ട് മുതലാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്.  മുതിർന്നവരും കുട്ടികളും അടക്കമുള്ളവർക്ക് ചർദ്ദിയും വയറിളക്കവും പനിയും അനുഭവപ്പെട്ടതോടെ പൊന്നാനി താലൂക്ക്, മാതൃശിശു, മാറഞ്ചേരി, എടപ്പാൾ എന്നീ ആശുപത്രിയിൽ ചികിത്സതേടി.



Post a Comment

Previous Post Next Post