നിയന്ത്രണം വിട്ട പിക്കപ്പ് ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്- നിരവധി വാഹനങ്ങൾക്കും കേട്പാട്

 


താമരശ്ശേരി: താമരശ്ശേരിക്ക് സമീപം തച്ചംപൊയിലിൽ നിയന്ത്രണം വിട്ട പിക്കപ്പ് അപകടത്തിൽ കാൽ നടയാത്രക്കാരന് പരിക്ക്. തച്ചംപൊയിൽ നെരോംപാറമ്മൽ വിജയനാണ് പരുക്കേറ്റത്. റോഡിൽ നിൽക്കുകയായിരുന്ന ആളെ ഇടിച്ച് തെറിപ്പിച്ച് ടെലഫോൺ പോസ്റ്റും, മൂന്ന് സ്കൂട്ടറുകളും കാറും ഇടിച്ച് തകർത്തു വൈകിട്ടോടെയായിരുന്നു അപകടം


ബാലുശ്ശേരി ഭാഗത്ത് നിന്നും വന്ന പിക്കപ്പാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്.റോഡരികിൽ നിർത്തിയിട്ട നാലു സ്കൂട്ടറുകൾ തകർത്ത ശേഷം റോഡിന്റെ എതിർ ദിശയിൽ നിർത്തിയിട്ട കാറിൽ ഇടിച്ചു ഫർണിച്ചർ ഷോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു

Post a Comment

Previous Post Next Post