നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു

 


വയനാട്  മീനങ്ങാടി: മീനങ്ങാടിയിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. കോഴിക്കോട് നടക്കാവ് സ്വദേശി ഷെറിനും കുടുംബവും സഞ്ചരിച്ച കാറാണ് 8 അടിയോളം താഴ് ച്ചയിലേക്ക് മറിഞ്ഞത്. ഷെറിന്റെ മാതാവിനാണ് അപകടത്തിൽ പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ ഇവരെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിൽസക്ക് ശേഷം കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി. കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോവുകയായിരുന്ന കുടുംബം രാവിലെ 8 മണി യോടെ കുട്ടിരായിൻ പാലത്തിന് സമീപം വെച്ചാണ് അപകടത്തിൽ പെട്ടത്.ഷെറിനോടൊപ്പം ഭാര്യയും രണ്ട് കുട്ടികളും ഉണ്ടായിരു ന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Post a Comment

Previous Post Next Post