വീടിന്റെ ഭിത്തി ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു.

 


പാലക്കാട്‌  കല്ലടിക്കോട് : ആളൊഴിഞ്ഞ വീടിന്റെ ഭിത്തി ഇടിഞ്ഞു വീണു വീട്ടമ്മ മരിച്ചു. കല്ലടിക്കോട് വാക്കോട്  മണ്ണാത്തിപ്പാറ വഴുതനകുന്നേൽ അബ്രഹാമിന്റെ ഭാര്യ ഷിജി (48) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷിജിയെ മണ്ണാർക്കാട്ടെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംസ്കാരം നാളെ വ്യാഴാഴ്ച വൈകുന്നേരം 3 ന്‌ കല്ലടിക്കോട് മേരീ മാതാ പള്ളിയുടെ കരിമ്പയിലുള്ള സെമിത്തേരിയിൽ നടക്കും.

മക്കൾ: ജിനോയ്, ജിനി

ഷിജിയുടെ സഹോദരനും കുടുംബവും താമസം മാറിയ

പഴയ വീടിന്റെ ഭിത്തി പൊളിക്കുന്നതിനിടെ വെട്ടുകല്ല് വീണാണ്‌ അപകടം.

Post a Comment

Previous Post Next Post