ജിദ്ദയിലെ മൗലാനാ മദീന സിയാറ നടത്തിപ്പുകാരന്‍ വാഹനാപകടത്തില്‍ മരിച്ചു
ജിദ്ദയിലെ മൗലാന മദീന സിയാറ നടത്തിപ്പുകാരന്‍ കോഴിക്കോട് കൊടുവള്ളി സ്വദേശി അബ്ദുള്‍ ഖാദര്‍ മുസ്ലിയാര്‍ (50) വാഹനാപകടത്തില്‍ മരിച്ചു. സന്ദര്‍ശകരുമായി സൗദിയിലെ വിനോദ-ചരിത്ര സ്ഥലമായ തായിഫ് സന്ദര്‍ശനത്തിനിടെയാണ് അപകടം ഉണ്ടായത്.

സന്ദര്‍ശകരുമായി രണ്ട് ബസുകളിലായി ഇന്ന് തായിഫില്‍ എത്തിയതായിരുന്നു. സന്ദര്‍ശക വിസയില്‍ എത്തിയ കുടുംബവും കൂടെയുണ്ടായിരുന്നു. ജുമുഅ നമസ്‌കാരത്തിന് മുമ്പ് തായിഫില്‍ റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ് അതിവേഗത്തില്‍ വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുകളിലേക്ക് തെറിച്ചു പോയ അബ്ദുള്‍ ഖാദര്‍ മുസലിയാര്‍ക്ക് ഗുരുതര പരുക്കേറ്റു. ഭാര്യയുടേയും മക്കളുടേയും മുന്നില്‍വെച്ചായിരുന്നു അപകടം. മൃതദേഹം തായിഫ് കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നദീറയാണ് ഭാര്യ. സവാദ്, സാബിത്ത്, ഫാത്തിമ സന്‍വ എന്നിവര്‍ മക്കളാണ്. പിതാവ് ഉണിമോയി കുനിപ്പാലില്‍.

Post a Comment

Previous Post Next Post