കുന്നംകുളം കീഴൂർ ക്ഷേത്രക്കുളത്തിൽ ചാവക്കാട് സ്വദേശി മുങ്ങി മരിച്ചുതൃശ്ശൂർ  കുന്നംകുളം:   കിഴൂർ ക്ഷേത്രക്കുളത്തിൽ ചാവക്കാട് സ്വദേശി മുങ്ങി മരിച്ചു. പുന്നയൂർ എടക്കര മുസ്ലീം വീട്ടിൽ പണ്ടാരത്തിൽ വീട്ടിൽ അഹമ്മദിന്റെ മകൻ റജീബ് (40) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. മുങ്ങി താഴ്ന്നതോടെ കൂടെയുണ്ടായിരുന്ന ബന്ധുക്കളാണ് വിവരം സമീപവാസികളെ അറിയിച്ചത്. നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് കുന്നംകുളം ഫയര്‍ഫോഴ്‌സ് എത്തി നടത്തിയ തിരച്ചിലില്‍ കണ്ടെടുത്ത മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കുന്നംകുളം മിഷൻ അങ്ങാടിയിലെ സഹോദരിയുടെ വീട്ടിൽ വിരുന്ന് വന്നതായിരുന്നു റജീബ്‌. സഹോദരി ഭർത്താവിനും മറ്റ്‌ ബന്ധുക്കൾക്കുമൊപ്പമാണ്‌ റജീബ്‌ കുളത്തിൽ കുളിക്കാനെത്തിയത്‌. നീന്തുന്നതിനിടെ ഇയാൾ മുങ്ങി താഴുകയായിരുന്നു എന്നാണ്‌ വിവരം.

Post a Comment

Previous Post Next Post