ഇടുക്കി നെടുങ്കണ്ടത്ത് നീന്തൽ പരിശീലനത്തിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു

 


ഇടുക്കി  നെടുങ്കണ്ടം▪️ പാറത്തോട്ടിൽ നീന്തൽ പഠിക്കുവാൻ കുളത്തിലിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

നെടുങ്കണ്ടം പാറത്തോട് സൂര്യഭവനിൽ സെന്തിൽ മഹാലക്ഷ്മി ദമ്പതികളുടെ മകൻ ഹാർവ്വിൻ എസ് (14) ആണ് മരിച്ചത്.


രാവിലെ 11.30ഓടു കൂടിയാണ് സംഭവം.കൂട്ടുകാർക്കൊപ്പം വീടിന് സമീപം നീന്തൽ പഠിക്കുവാൻ പോയതായിരുന്നു.ശരീരത്തിൽ കയർ ഉൾപ്പെടെ ബന്ധിച്ചായിരുന്നു കുട്ടികൾ വെള്ളത്തിൽ ഇറങ്ങിയത്.ചേറിൽ താഴ്ന്നു പോയതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹം നെടുങ്കണ്ടത്ത് സ്വകാര്യ ആശുപത്രിയിൽ.

നെടുങ്കണ്ടം പോലീസ് നടപടികൾ സ്വീകരിച്ചു.Post a Comment

Previous Post Next Post