ഇടുക്കി തൊടുപുഴ ഇടവെട്ടി പാറമടയിലെ താല്‍ക്കാലിക ഷെഡിന് നേരെ ഉണ്ടായ ഇടിമിന്നലില്‍ എട്ടുപേര്‍ക്ക് പരിക്ക്.
വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ജോലിക്ക് ശേഷം തൊഴിലാളികള്‍ ഷെഡില്‍ വിശ്രമിക്കുമ്ബോഴാണ് ഇടിമിന്നല്‍ ഉണ്ടായത്. ഉടൻതന്നെ എല്ലാവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
