തൃശ്ശൂർ പട്ടിക്കാട്. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിൽ പട്ടിക്കാട് ബസ്റ്റാൻറിന് സമീപം തമ്പുരാട്ടി പടിയിൽ മിനിവാൻ മറിഞ്ഞ് അപകടം. അപകടത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ ഡ്രൈവർ ബീഹാർ സ്വദേശി സുഭാഷ് (25) നെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട വാൻ ദേശീയപാതയോരത്തെ കോൺക്രീറ്റ് ഗർഡറിൽ ഇടിച്ച് പ്രധാന പാതയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വാഹനത്തിൻറെ വലതുവശം പൂർണമായും തകർന്നു. ഇടപ്പള്ളിയിൽ നിന്ന് തമിഴ്നാട്ടിലേക്ക് തക്കാളി കയറ്റി വരാൻ പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. പീച്ചി പോലീസ് ഉടൻ സ്ഥലത്തെത്തി ദേശീയപാതയിലെ ഗതാഗത നിയന്ത്രണം ഏറ്റെടുത്തു. ദേശീയപാത റിക്കവറിംഗ് സ്ഥലത്തെത്തി.
ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് പീച്ചി ആംബുലൻസ് സർവീസ് തൃശ്ശൂർ പട്ടിക്കാട് 8289876298