വാഹനാപകടത്തില്‍ പരിക്കേറ്റ യുവതി മരിച്ചു



കോഴിക്കോട്: വാഹനാപകടത്തെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാരന്തൂര്‍ കണ്ണിപ്പൊയില്‍ പൊറ്റമ്മല്‍ ഫെബിൻ (41) നിര്യാതയായി.

മേയ് എട്ടിന് കാരന്തൂര്‍ ഓവുങ്ങരയില്‍ ഓട്ടോ ഇടിച്ച്‌ പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചന്ദ്രിക പത്രത്തിന്റെ ഫോട്ടോഗ്രാഫറായിരുന്ന വി. ആലിയുടെ മകളാണ്.


ഈസ്റ്റ് കാരന്തൂര്‍ പൂക്കോയ തങ്ങള്‍ പാലിയിറ്റീവ് വളന്റിയറും വാര്‍ഡ് 20 വനിതാലീഗ് ഭാരവാഹിയുമാണ്. ഭര്‍ത്താവ്: മജീദ് ( ഓട്ടോ ഡ്രൈവര്‍). മക്കള്‍: ഫിനു നഫീസത്ത്, അനുഫ്. മാതാവ് സുഹ്റ. സഹോദരിമാര്‍: ഷബിൻ, മുബിൻ.

Post a Comment

Previous Post Next Post