നായകുറുകെ ചാടിയതിനെതുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം: കുട്ടികളടക്കം ഏഴുപേർക്ക് പരിക്ക്.  ചാവക്കാട് പൊന്നാനി ദേശീയപാതയിൽ തിരുവത്ര സ്കൂളിന് സമീപം രാത്രി 08.30 ഓടെ നായകുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടം ഉണ്ടായത്.

   അപകടത്തിൽ പരിക്കുപറ്റിയ ഓട്ടോറിക്ഷാ ഡ്രൈവർ പൊന്നാനി സ്വദേശി പുത്തൻപീടിയേക്കൽ അൻവർ (34), യാത്രക്കാരും പൊന്നാനി സ്വദേശികളുമായ കുട്ട്യാമാക്കാന്റകത്ത് ആബിദ (30), മകൻ ആദിൽ(13), അഞ്ചങ്ങാടി സ്വദേശിനി പുളിക്കൽ നൗഷീന (32), മക്കളായ സയാൻ (4), ഐഷ (8), സന നൗറിൻ (11) എന്നിവരെ കോട്ടപ്പുറം, മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ചേർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Post a Comment

Previous Post Next Post