ഡ്രോൺ വഴി രക്തമെത്തിക്കാനുള്ള പദ്ധതി രാജ്യത്ത് യാഥാർഥ്യമാകുന്നു

 


അപകടങ്ങളിലും മറ്റ് അത്യാഹിതങ്ങളിലും പെടുന്നവർ രക്തത്തിനായി കാത്തിരിക്കുന്ന സാഹചര്യത്തിന് രാജ്യത്ത് പരിഹാരമാകും. ഡോൺ വഴി രക്തമെത്തിക്കുന്ന പദ്ധതിയുടെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. ഇതുവഴി വിദൂര ആശുപത്രികളിൽ രക്തം കിട്ടാതെ ചികിത്സ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനാകും.


ഐ.സി.എം.ആറിന്റെ നേതൃത്വത്തിലാണ് ഡോൺ വഴി രക്തം സുരക്ഷിതമായി കൊണ്ടുപോകുന്നതിന്റെ ട്രയൽ റൺ നടത്തിയത്. 'ഐ ഡ്രോൺ' എന്ന സംവിധാനം വഴിയാണ് രക്തബാഗ് കൃത്യമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്.


ആരോഗ്യമേഖലയിൽ ഡ്രോണുകളെ കൂടുതലായി ഉപയോഗപ്പെടുത്തുക ലക്ഷ്യമിട്ടാണ് ഐ ഡ്രോൺ പദ്ധതി തുടങ്ങിയത്. കോവിഡ് രൂക്ഷമായിരുന്ന കാലത്ത് വിദൂര സ്ഥലങ്ങളിൽ വാക്സിനുകൾ എത്തിക്കാൻ ഐ ഡ്രോണുകൾ ഉപയോഗിച്ചിരുന്നു.

Post a Comment

Previous Post Next Post