കൊട്ടാരക്കര കുളക്കടയിൽ കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാൻ ഡ്രൈവർ മരിച്ചു. തൃശ്ശൂർ സ്വദേശി ശരൺ ആണ് മരിച്ചത്. അപകടത്തിൽ ബസ്സിലുണ്ടായിരുന്ന മുപ്പതോളം പേർക്ക് പരിക്കേറ്റു.
അടൂർ ഭാഗത്തുനിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സും എതിർ ദിശയിൽ നിന്നും വന്ന വാനും കൂട്ടിയിടിക്കുകയായിരുന്നു. എംസി റോഡിൽ കുളക്കട സ്കൂളിനു സമീപം ഉച്ചക്ക് 2 മണിയോടെയായിരുന്നു അപകടം.