വേങ്ങര കടലുണ്ടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്തി മരിച്ചു


മലപ്പുറം  വേങ്ങര| കടലുണ്ടിപ്പുഴയിൽ മറ്റത്തൂർ പാറപ്പുറം കടവിൽ തൂക്കുപാലത്തിന് സമീപം വിദ്യാർത്ഥി മുങ്ങിമരിച്ചു. വേങ്ങര അൽ ഇഹ്സാൻ ദഅവ കോളേജിലെ വിദ്യാർത്ഥിയായ മണാർകാട് കാഞ്ഞിരപ്പുഴ സ്വദേശി പാച്ചീരി ജുനൈസ് മകൻ മുഹമ്മദ്റഹീസ് (21) ആണ് മരണപ്പെട്ടത്.ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് സംഭവം.

രണ്ട് കൂട്ടുകാർക്കൊപ്പം നീന്തുന്നതിനിടയിൽ ഒഴുക്കിൽ പെടുകയായിരുന്നു.

നാട്ടുകാരും മലപ്പുറം ഫയർ ആൻറ് റസ്ക്യു സ്റ്റേഷനിലെ സ്കൂബാ ടീമും ചേർന്ന് തിരച്ചിൽ നടത്തി മുതദേഹം കണ്ടെടുത്ത് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു .,മൃതദേഹം കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലാണ്. 

മലപ്പുറം സ്റ്റേഷൻ ഓഫീസർ ഇ കെ അബ്ദുൾ സലിം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ വിയ്യക്കുറുശ്ശിയിൽ

ജിഎൽപി സ്കൂളിനു സമീപം താമസിക്കുന്ന ജുനൈസ്

ഓട്ടോ ഗുഡ്സ് ഡ്രൈവർ ആണ്.

ഉമ്മ: സുലൈഖ, സഹോദരങ്ങൾ: റമീസ്, അനീസ്.




*ആക്‌സിഡന്റ് റെസ്ക്യൂ 24×7*

24/06/2023  6pm

Post a Comment

Previous Post Next Post