കോട്ടക്കൽ പുത്തനത്താണി പുന്നത്തലയിൽ പെയിന്റിംഗ് ജോലിക്കിടെ വീടിനു മുകളില്‍ നിന്ന് വീണ യുവാവ് മരണപ്പെട്ടു . പുന്നത്തല നെയ്യത്തൂര്‍ സെനുല്‍ ആബിദ് (35) ണ് മരണപ്പെട്ടത്. ശനി പകൽ രണ്ട് മണിയോടെ ജോലിക്കിടെ വീടിന്റെ മുകളില്‍ നിന്ന് താഴേക്ക് തലയടിച്ചു വീണ ആബിദിന് ഗുരുതരമായി പരുക്കേൽക്കുകയും ഉടന്‍ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉപ്പ : അലി ഉമ്മ : സുബൈദ. ഭാര്യ : മുനീറ, മകൻ : റിള് വാൻ. സഹോദരങ്ങൾ : നിസാമുദ്ദീന്‍, ജാബിര്‍, മുഫീദ. നിലവിൽ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നാളെ ജില്ലാ ആശുപത്രി പോസ്റ്റ്മോർട്ടത്തിന് ശേഷം പുന്നത്തല എടമന ജുമാമസ്ജിദിൽ കബറടക്കം നടത്തും.
