പത്തനംതിട്ട : ഒപ്പം താമസിച്ചിരുന്ന യുവതിയെ കാപ്പാ കേസിലെ പ്രതി വെട്ടിക്കൊന്നു. റാന്നി കീക്കൊഴൂരിലാണ് സംഭവം നടന്നത്.
ഇരുപത്തിയേഴുകാരിയായ രജിതയാണ് മരിച്ചത്.
തടസം പിടിക്കാൻ ചെന്ന യുവതിയുടെ അച്ഛനെയും അമ്മയെയും അനുജത്തിയെയും യുവാവ് വെട്ടി.ഗുരുതരമായ പരുക്കുകളോടെ മൂന്ന് പേരെയും റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാപ്പ കേസ് പ്രതി അതുൽ സത്യൻ ആണ് യുവതിയെ
കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി സംഭവ സ്ഥലത്തുനിന്ന് കടന്നു കളഞ്ഞു. ഇയാൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു.