ഇടുക്കി : കൊച്ചി ധനുഷ്കോടി
ദേശീയപാതയില്‍ കാര്‍ കാെക്കയിലേക്കു മറിഞ്ഞ് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് പരിക്ക്. കാെച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ വാളറയ്ക്ക് സമീപമാണ് കാര്‍ നിയന്ത്രണം വിട്ടു കാെക്കയിലേക്കു മറിഞ്ഞത്.
തൃശൂര്‍ സ്വദേശി വടക്കേല്‍സോണി (34), ഭാര്യ നീതു (30), മക്കളായ
അന്റോണിയ (5),അൻവിയ (4) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാട്ടുകാരുടെ നേതൃത്വത്തില്‍ ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
തൃശൂര്‍ അമല ആശുപത്രിയില്‍ ജീവനക്കാരാണ് ദമ്ബതികള്‍. ഇന്നലെ മൂന്നാര്‍ സന്ദര്‍ശനത്തിനുശേഷം തിരിച്ചു പോകുമ്ബോഴാണ് അപകടം സംഭവിച്ചത്. തലകീഴായി കാെക്കയിലേക്കു മറിഞ്ഞ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു.
