റിയാദ്: മോഷണശ്രമം ചെറുക്കുന്നതിനിടെ തൃശ്ശൂർ സ്വദേശി കള്ളന്മാരുടെ കുത്തേറ്റ് മരിച്ചു. സ്വദേശിയുടെ വീട്ടിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്ന തൃശൂർ പേരിങ്ങോട്ട്കര സ്വദേശി കാരിപ്പം കുളം അഷ്റഫ് (43 വയസ്സ്) ആണ് മരണപ്പെട്ടത്. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ഉമ്മുൽ ഹമാം സെക്ടർ അംഗമാണ്.
എക്സിറ്റ് നാലിലുള്ള പാർക്കിൽ ഇരിക്കുമ്പോൾ ആണ് ഇന്നലെ രാത്രി ആക്രമണം നടന്നത്. ചെറുത്ത് നിൽക്കാനുള്ള ശ്രമം വിഫലമായി. നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി ഐ സി എഫ് സെൻട്രൽ കമ്മറ്റി വെൽഫെയർ ഭാരവാഹികളായ ഇബ്രാഹിം കരീം, റസാഖ് വയൽക്കാര എന്നിവരുടെ നേത്യത്വത്തിൽ ഐ സി എഫ് സ്വ വളണ്ടിയർമാർ രംഗത്തുണ്ട്.
