മലപ്പുറം വളാഞ്ചേരി പെരിന്തൽമണ്ണ റോഡിൽ ഡോക്ടർ ഗോവിന്ദൻ പടിക്ക് സമീപം ഇന്ന് വൈകീട്ട് നാല് മണിയോട് കൂടിയുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. വേങ്ങരയിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന യുവാക്കൾ ബൈക്കുമായി കോൺക്രീറ്റ് പ്രവർത്തികൾക്ക് എത്തിയതാകാമെന്ന നിഗമനത്തിലാണ് പോലിസ്.ആസാം നാഗോന്‍ സ്വദേശികളായ രാഹുല്‍ അമീന്‍ (28), അമീറുല്‍ ഇസ്ലാം (27) എന്നിവരാണ് .എന്നീ യുവാക്കളാണ് മരണപെട്ടതെന്നാണ് പോലീസ് പറയുന്നത്. വിശദാംശങ്ങൾ ശേഖരിച്ചു വരികയാണന്നും ബന്ധുക്കൾ എത്തിയാൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കുമെന്നും വളാഞ്ചേരി എസ്.ഐ ജലിൽ കറുത്തേടത്ത് പറഞ്ഞു. വളാഞ്ചേരിയിൽ നിന്നും പടപറമ്പിലേക്ക് പോകുന്ന റോയൽ മിനി ബസ്സുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ യുവാക്കൾ റോഡിലേക്ക് തെറിച്ച് വീണ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപെട്ടിരുന്നു.രണ്ട് യുവാക്കളുടെയും മൃതദേഹങ്ങൾ വളാഞ്ചേരി നടക്കാവിൽ ആശുപ്രതിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
https://chat.whatsapp.com/L17gsdkOGIIJJzEXUrZJIC

