വയനാട് പുൽപ്പള്ളി: കർണ്ണാടകയിലെ മാണ്ഡ്യയിൽ വച്ച് ഉണ്ടായ വാഹനാ പകടത്തിൽ പുൽപ്പള്ളി പാടിച്ചിറ സ്വദേശിയായ യുവാവ് മരിച്ചു. പാടിച്ചിറ മഞ്ഞളിയിൽ എം.വി ജെറിൻ (34) ആണ് മരിച്ചത്. മാന ന്തവാടി പായോട് വയനാട് ഡീസൽ എന്ന സ്ഥാപനം നടത്തിവരിക യായിരുന്നു. ഇന്ന് പുലർച്ചെ ബംഗളൂരിൽ നിന്ന് വയനാട്ടിലേക്ക് വരികയായിരുന്ന ബൊലേറൊയാണ് അപകടത്തിൽപെട്ടത്. അപ കടത്തിൽ വാഹനം ഏകദേശം പൂർണമായി തകർന്ന അവസ്ഥയി ലാണ്. ജെറിന്റെ അച്ചൻ വർഗീസ്, അമ്മ മേഴ്സി എന്നിവർക്ക് പരി ക്കേറ്റതായും സൂചനയുണ്ട്. ബന്ധുക്കൾ സംഭവസ്ഥലത്ത് എത്തി യാൽ മാത്രമേ അപകടത്തെ പറ്റി വ്യക്തമായ വിവരം അറിയാൻ കഴിയു.
അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100
