മലപ്പുറം കൊണ്ടോട്ടിയിൽ നിന്നും കൊട്ടിയൂർ തീർത്ഥാടനത്തിന് പോയ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു: പതിനഞ്ചോളം പേർക്ക് പരിക്ക്

 


കണ്ണൂർ കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് 15 പേർക്ക് പരിക്ക്. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. കൂത്തുപറമ്പിനടുത്ത് മാനന്തേരി പാകിസ്ഥാൻപീടികയിലാണ് അപകടം.

ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ബസ് നിയന്ത്രണം വിട്ട്ഇടിച്ചു കയറുകയായിരുന്നു. രണ്ട് ഇരുചക്ര വാഹനങ്ങളിലും ബസ് ഇടിച്ചു. ഇന്ന് രാവിലെ 9:45നാണ് അപകടം. മലപ്പുറം കൊണ്ടോട്ടിയിൽ നിന്ന് കൊട്ടിയൂർ തീർത്ഥാടനം കഴിഞ്ഞ് പെരളശ്ശേരിയിലേക്ക് പോയതാണ് ബസ്സ്.


എതിരെ വന്ന കെഎസ്ആർടിസി ബസ്സിന് സൈഡ് കൊടുക്കുമ്പോഴാണ് നിയന്ത്രണം വിട്ട് ഇടിച്ചത്. ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. പരിക്കേറ്റവരെ കണ്ണൂർ തലശ്ശേരി ആശുപത്രികളിലായി പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post