കണ്ണൂര്‍: കോളേജ് അധ്യാപകനെ വടകരയില്‍ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മട്ടന്നൂര്‍ ഉരുവച്ചാല്‍ സ്വദേശിയായ വിജീഷ് നിവാസില്‍ ടി.കെ.
വിനീഷി (32) നെയാണ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുമായി വേര്‍പിരിഞ്ഞ വിനീഷ് ഒരു വര്‍ഷത്തോളമായി രണ്ടുവയസുകാരി മകള്‍ സൈറാത്തിനൊപ്പം പരിയാരം ഹസൻ മുക്കില്‍ വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. തിങ്കളാഴ്ച മകളെ സമീപത്തെ വീട്ടില്‍ ഏല്‍പ്പിച്ച് പോയതായിരുന്നു വിനീഷ്.
ഉളിയില്‍ ഐഡിയല്‍ കോളേജ്, അങ്ങാടിക്കടവ് ഡോണ്‍ ബോസ്കോ കോളേജ്, കൂത്തുപറമ്ബ് നിര്‍മലഗിരി കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്
പരേതരായ ടി.കെ ബിന്ദുവിന്റെയും ബാബുവിന്റെയും മകനാണ്. സഹോദരൻ: വിജീഷ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വടകര ഗവ. ആശുപത്രി മോര്‍ച്ചറിയില്‍
