ഉത്തര്‍ പ്രദേശില്‍ മലയാളിയുവാവിനെ കെട്ടിടത്തില്‍നിന്നുവീണ്‌ മരിച്ചനിലയില്‍ കണ്ടെത്തി



എറണാകുളം: ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ മലയാളിയുവാവിനെ കെട്ടിടത്തില്‍നിന്നുവീണ്‌ മരിച്ചനിലയില്‍ കണ്ടെത്തി.

എറണാകുളം വൈറ്റില സ്വദേശി അരുണ്‍ (25) ആണ് ഞായറാഴ്ച നോയിഡ സെക്ടര്‍ 94-ലെ സൂപ്പര്‍ നോവ അപ്പാര്‍ട്ട്മെന്റിലെ 54-ാം നിലയില്‍നിന്നുവീണ്‌ മരിച്ചത്.


ജൂണ്‍ ഒന്നിനാണ് അരുണ്‍ അപ്പാര്‍ട്ട്മെന്റില്‍ താമസത്തിനു വന്നതെന്ന് അയല്‍വാസികള്‍ പറയുന്നു.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം നോയിഡ സെക്ടര്‍ 30-ലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കള്‍ എത്തിയശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post