പത്തനംതിട്ട എ ആര്‍ ക്യാമ്ബിന്റെ മേല്‍ക്കൂരയുടെ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കെ യുവാവ് ഷോക്കേറ്റ് മരിച്ചു.
തണ്ണിത്തോട് മേക്കണ്ണം നെടുമ്ബള്ളില്‍ ഷിബുലാല്‍ (43) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മൂന്നിനാണ് സംഭവം.
മേല്‍ക്കൂരയുടെ പ്രവൃത്തി നടക്കുന്നിടത്ത് നിന്ന് താഴേക്ക് ഇറങ്ങുമ്ബോഴാണ് അപകടം. വയറുകള്‍ മുറിഞ്ഞ ഭാഗത്ത് ചവിട്ടിയതിനെ തുടര്‍ന്നാണ് ഷോക്കേറ്റതെന്ന് കരുതുന്നു.
ഭാര്യ: ശ്രീവിദ്യ. മക്കള്‍: ആഷിക്, അഭിഷേക്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപതി മോര്‍ച്ചറിയില്‍.
