മകൻ മരിച്ചു… ദുഖം താങ്ങാനാവാതെ ഉമ്മ തളർന്നുവീണു… പിന്നാലെ മകന്റെ ലോകത്തേക്ക് യാത്രയായി




പൊന്നാനിയിൽ മകന്റെ മരണവിവരമറിഞ്ഞ ഉമ്മ ദുഃഖം താങ്ങാനാവാതെ തളർന്നുവീണു മരിച്ചു. പൊന്നാനി ആനപ്പടിയിലാണ് നാടിനെ വേദനയിലാഴ്ത്തിയ രണ്ടു മരണങ്ങൾ ഉണ്ടായത്. ആനപ്പടി പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന കാളിയാരകത്ത് സുലൈമാൻ തിങ്കളാഴ്ച പുലർച്ചയാണ് മരണപ്പെട്ടത്.


മരണ വാർത്ത അറിഞ്ഞ മാതാവ് ഖദീജ(70) തളർന്നു വീഴുകയും ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിലെത്തിക്കുകയും ചെയ്തു. പിന്നീട് ഉമ്മയും മരണത്തിന് കീഴടങ്ങുകയായിരുന്നു. പുലർച്ച 4.30 ന് മകൻ മരണപ്പെട്ടത് മാതാവ് 6.30നും. വിദേശത്ത് ജോലി ചെയ്തിരുന്ന സുലൈമാൻ ഇപ്പോൾ നാട്ടിൽ കൂലി ജോലി ചെയ്ത വരികയായിരുന്നു. ഭാര്യ: റസിയ. മക്കൾ: റാഷിദ്, മുസ്തഫ.

Post a Comment

Previous Post Next Post