വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.



തൃശ്ശൂർ  മണലൂർ ബി.ഫാം വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണലൂർ അയ്യപ്പൻ കാവ് ക്ഷേത്രത്തിന് വടക്ക് കിഴക്കുംതുള്ളി രമേഷിന്‍റെ മകൾ ഐശ്വര്യ (20) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. മാതാപിതാക്കൾ ജോലി കഴിഞ്ഞെത്തിയപ്പോളാണ് വിവരം അറിയുന്നത്. വാതിൽ അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് വാതിൽ തുറന്ന് ഐശ്വര്യയെ കാഞ്ഞാണിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്നു ഐശ്വര്യ. അമ്മ: സിന്ധു. സഹോദരങ്ങൾ: അക്ഷയ്, അശ്വതി.

Post a Comment

Previous Post Next Post