പാലക്കാട് കൊല്ലങ്കോട്: റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം തെറ്റിയ സ്കൂട്ടറില്‍ നിന്നുവീണ വീട്ടമ്മ ടോറസ് ലോറിയിടിച്ച് മരിച്ചു.
നെന്മാറ അളുവാശേരി ശ്രീവള്ളി സദനത്തില്‍ രമ്യ എന്ന രേവതിയാണ് (36) മരിച്ചത്. ഭര്‍ത്താവ് മണികണ്ഠൻ ഓടിച്ച സ്കൂട്ടറാണ് അപകടത്തില്‍പ്പെട്ടത്.
ഇന്നലെ ഉച്ചയ്ക്ക് 2.30ന് എലവഞ്ചേരി കരിങ്കുളം കനറാബാങ്ക് ശാഖയ്ക്ക് മുന്നിലാണ് അപകടം. രേവതി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. നെന്മാറയില്‍ നിന്ന് കൊല്ലങ്കോട് ഭാഗത്തേക്ക് പോയ സ്കൂട്ടറിന്റെ പിന്നില്‍ വന്ന ടോറസ് ലോറിയാണ് രേവതിയെ ഇടിച്ചത്. പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. മക്കള്‍: ധന്യലക്ഷ്മി, ശ്രീഹരി.
