മണ്ണിടിഞ്ഞ് കിണറ്റില്‍ വീണ 64കാരന്‍ മരിച്ചു, ഭാര്യയെ രക്ഷപ്പെടുത്തി

 


തൃശ്ശൂർ ചേര്‍പ്പില്‍ സ്വന്തം വീട്ടിലെ ആള്‍മറയിലാത്ത കിണറ്റില്‍ വീണ 64 കാരൻ മരിച്ചു. ഇദ്ദേഹത്തോടൊപ്പം വീണ ഭാര്യയെ രക്ഷപെടുത്തി.  ഇന്നലെ വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. ചേര്‍പ്പ് പാണ്ടിയാടത്തു വീട്ടില്‍ പ്രതാപൻ ( 64 ), ഭാര്യ വല്‍സല (55) എന്നിവരാണ് കിണറ്റില്‍ വീണത്. കിണറ്റില്‍ വീണ ഭര്‍ത്താവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വത്സലയും കിണറ്റില്‍ വീണത്. വത്സലയെ രക്ഷിച്ച്‌ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ആഴമുള്ള കിണറായിതിനാല്‍ മൂന്നു മണിക്കൂറിലേറെ തിരച്ചിലിന് ശേഷമാണ് പ്രതാപന്റെ മൃതദേഹം പുറത്തെടുത്തത്.

Post a Comment

Previous Post Next Post