ആംബുലൻസും ഓട്ടോ ടാക്സിയും കൂട്ടി ഇടിച്ച് ഓട്ടോ ടാക്സി ഡ്രൈവർ മരിച്ചു.



തൃശ്ശൂർ  അരിമ്പൂർ അഞ്ചാംകല്ല് കപ്പൽപള്ളിക്ക് മുന്നിൽവെച്ച് ആംബുലൻസും ഓട്ടോ ടാക്സിയും കൂട്ടി ഇടിച്ച് ഓട്ടോ ടാക്സി ഡ്രൈവർ മരിച്ചു. പുത്തൻപീടികയിലെ സ്വകാര്യ ആശുപത്രിയുടെ ആംബുലൻസിൽ രോഗിയെ ത്യശുരിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ കിഴക്കുനിന്ന് വരികയായിരുന്ന ഓട്ടോ ടാക്സിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് നിഗമനം. ഇടിയുടെ ആഘാതത്തിൽ ഓട്ടോയിലെ ഡ്രൈവർ പുറത്തേയ്ക്ക് തെറിച്ചുവിണാണ് മരിച്ചതെന്ന് കരുതുന്നു. രാത്രി 2 മണിക്കാണ് സംഭവം..ഓട്ടോ ടാക്സി. തകർന്നു.ഓട്ടോറിക്ഷയിൽ സ്ത്രികൾ ഉൾപ്പെടെ നാലുപേർ ഉണ്ടായിരുന്നു. .എല്ലാവരേയും ത്യശ്ശുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. . ഓട്ടോ ഡ്രൈവര്‍ ജിത്തുവാണ് മരിച്ചത്. ജിത്തുവിന്റെ ഭാര്യ നീതു, മൂന്നു വയസുകാരന്‍ മകന്‍ അദ്രിനാഥ്, നീതുവിന്റെ പിതാവ് കണ്ണന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..



Post a Comment

Previous Post Next Post