കോഴിക്കോട് താമരശ്ശേരി: താമരശ്ശേരി ബിഷപ്പ് ഹൗസിനു സമീപം ബൈക്കും കാറും കൂട്ടിമുട്ടി മൂന്നു പേർക്ക് പരുക്ക്. ബൈക്ക് യാത്രികരായ കക്കോടി ചാലിൽ താഴം ഷനോജ്, ഭാര്യ ആർദ്ര, മകൻ അനൈവ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാലുശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്ന കാറും, എതിർ ദിശയിൽ വരികയായിരുന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.
