കല്ലടിക്കോട്: പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ പൊന്നംകോടിനുസമീപം എടായ്ക്കല്‍ വളവില്‍ ലോറികള്‍ കൂട്ടിയിടിച്ച് ഏറെനേരം ഗതാഗതം തടസപ്പെട്ടു.
ഇന്നലെ ഉച്ചയ്ക്കുശേഷം മൂന്നോടെയാണ് പാലക്കാടു ഭാഗത്തുനിന്നും വന്ന ലോറിയും പാലക്കാട് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ലോറിയും തമ്മില്‍ കൂട്ടിയിടിച്ചത്.
ലോറിയുടെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നെങ്കിലും ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ക്രെയിൻ ഉപയോഗിച്ച് അപകടത്തില്‍പ്പെട്ട ലോറി വലിച്ചുമാറ്റി ഗതാതാഗതം പുനഃസ്ഥാപിച്ചു.
