കോട്ടയം ഇളങ്ങുളം: പി.പി.റോഡില്‍ ഇളങ്ങുളം ശാസ്താക്ഷേത്രത്തിന് സമീപം പിക്കപ്പ് വാൻ ബൈക്കിലിടിച്ചു. നിയന്ത്രണംവിട്ട ബൈക്ക് മറ്റൊരു ബൈക്കിലിടിച്ചു.
ബൈക്ക് യാത്രക്കാരായ മൂന്നുപേര്‍ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. പിക്കപ്പ് വാനിടിച്ച ബൈക്കിന്റെ പിന്നിലെ ടയറുള്‍പ്പെടെ ഒരുഭാഗം വേര്‍പെട്ടുപോയി. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45നായിരുന്നു അപകടം. പള്ളിക്കത്തോട്ടിലെ പെട്രോള്‍ പമ്ബിലെ ജീവനക്കാരനായ അഖില്‍ ഓടിച്ചിരുന്ന ബൈക്കിലാണ് പിക്കപ്പ് വാൻ ഇടിച്ചത്. ഇളമ്ബള്ളി-ഇളങ്ങുളം റോഡിലൂടെയെത്തിയ അഖിലിന്റെ ബൈക്ക് പി.പി.റോഡിലേക്ക് തിരിയുമ്ബോഴാണ് പിക്കപ്പ് വാനിടിച്ചത്.
