വയനാട് മാനന്തവാടി: ബൈക്കിൽ കാറിടിച്ച്ബൈക്ക് യാത്രികയായിരുന്ന യുവതി മരിച്ചു. ചെറുകാട്ടൂർ കുന്നത്ത്പറയിൽ ബിൽബി ജെയ്സൺ (44) യാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ഭർത്താവ് ജെയ്സൺ (50) പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ വൈകിട്ട് ആറരയോടെ ചെറുകാട്ടൂർ എസ്റ്റേറ്റ് മുക്ക് എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിന് പുറകിൽ അതേ ദിശയിൽ വന്ന കാറിടിച്ചാണ് അപകടം സംഭവിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. പരിക്കേറ്റ ഇരുവരേയും ആദ്യം മാനന്തവാടി മെഡിക്കൽ കോളേജി ലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. എന്നാൽ തലയ്ക്ക് സാരമായി പരിക്കേറ്റ ബിൽബി അർധ രാത്രിയോ ടെ മരിക്കുകയായിരുന്നു. പനമരത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ബിൽബി. മക്കൾ: ഡോണ മരിയ, ഡെയോ ജെയ്സൺ
അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100
