ആലുവ: ദേശീയപാത പറവൂര്‍ കവലയില്‍ സ്കൂട്ടര്‍ യാത്രികൻ ടാങ്കര്‍ ലോറിയിടിച്ച് മരിച്ചു. ചെങ്ങമനാട് പറമ്ബയം മഠത്തിമൂല തണ്ടിക്കല്‍ വീട്ടില്‍ ഇസ്മായിലാണ് (72) മരിച്ചത്.
ശനിയാഴ്ച ഉച്ചക്ക് 1.15ഓടെ പറവൂര്‍കവല സിഗ്നലിന് വടക്ക് ഭാഗത്തായിരുന്നു അപകടം.
ആലുവയില്‍ നിന്ന് വീട്ടിലേക്ക് വരുകയായിരുന്നു ഇസ്മായില്‍. വഴിയോരത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്‍റെ കണ്ണാടിയില്‍ ഹാൻഡില്‍ തട്ടി സ്കൂട്ടര്‍ വലതുവശത്തേക്ക് മറിഞ്ഞു. ഈ സമയം തൊട്ടുപിറകില്‍ തൃശൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കര്‍ ലോറി ഇസ്മായിലിന്‍റെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. ഇസ്മയില്‍ തല്‍ക്ഷണം മരിച്ചു.
അൻവര്‍ സാദത്ത് എം.എല്‍.എയുടെ പിതൃസഹോദരന്‍റെ മകളുടെ ഭര്‍ത്താവാണ് ഇസ്മായില്‍. ഭാര്യ: ചെങ്ങമനാട് പറമ്ബയം ഊലിക്കര കുടുംബാംഗം റഹ്മത്ത്. മക്കള്‍: ഷിഹാബ് (പി.ഡബ്ല്യു.ഡി, തൃശൂര്‍), ഷെബീന (സബ് രജിസ്ട്രാര്‍ ഓഫിസ്, ചെങ്ങമനാട്), ഷെറീന (ഹെഡ് പോസ്റ്റ് ഓഫിസ്, ആലുവ). മരുമക്കള്‍: ആഷിത, ഷിഹാബ്, അനീസ് (കെ.എസ്.എഫ്.ഇ, കാക്കനാട്).
