കോട്ടയം വേദഗിരിയിൽ കാർ റോഡിൽ നിന്നു താഴെയുള്ള വീടിന് മുകളിലേക്ക് മറിഞ്ഞു,യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

 


കോട്ടയം: നീണ്ട കർ വേദഗിരിയിൽ കാർ റോഡിൽ നിന്നു താഴെയുള്ള വീടിന് മുകളിലേക്ക് മറിഞ്ഞു.ഒന്നര വയസുള്ള കുട്ടിയടക്കമുള്ള യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു.

കാവിൽ ഷാജി, ഭാര്യ സജിനി, ഇവരുടെ ഒന്നര വയസുള്ള മകൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.വേദഗിരി റോഡിൽ വളവിൽ സംരക്ഷണഭിത്തി ഇല്ലാത്ത ഭാഗത്താണ് കാർ താഴ്ചയിലേക്ക് മറിഞ്ഞത്.

താഴത്തെ വീടിന്റെ മുകളിലേക്കാണ് കാർ പതിച്ചത്.അപകടത്തിൽ പെട്ടവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Post a Comment

Previous Post Next Post