കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനിയായ എംബിബിഎസ് വിദ്യാർഥിനി റഷ്യയിൽ തടാകത്തിൽ മുങ്ങി മരിച്ചു.



കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനിയായ എംബിബിഎസ് വിദ്യാർഥിനി റഷ്യയിൽ തടാകത്തിൽ മുങ്ങി മരിച്ചു. മുഴപ്പിലങ്ങാട് ഗവ.ഹൈസ്കൂളിന് സമീപത്തെ ഷേർലിയുടെ മകൾ പ്രത്യുഷ (24) ആണ് മരണപ്പെട്ടത്. ശനിയാഴ്ച്ച വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം തടാകത്തിൽ കുളിക്കാൻ പോയതായിരുന്നു. അപകടത്തിൽ മറ്റൊരു വിദ്യാർഥി കൂടി മരണപ്പെട്ടിരുന്നു.

റഷ്യയിലെ സ്മോളൻസ്ക് സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ നാലാം വർഷ വിദ്വാർഥിനിയായിരുന്നു.മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും

Post a Comment

Previous Post Next Post