മലപ്പുറം സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ മൈസൂരിൽ വെച്ച് അപകടത്തിൽപെട്ടു പിതാവും മകനും മരിച്ചു 4പേർക്ക് പരിക്ക്



 


ബെംഗളൂരു - മൈസൂരിലേക്ക് വിനോദയാത്ര പോയ കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മലപ്പുറം സ്വദേശികളായ പിതാവും മകനും മരിച്ചു. വാണിയമ്പലം സ്വദേശികളായ അബ്ദുന്നാസറും മകനും വാണിയമ്പലം ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ നഹാസുമാണ് മരിച്ചത്. 

 നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. പരുക്കേറ്റ ഭാര്യയെയും രണ്ട് മക്കളെയും സഹോദരനെയും മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി വീട്ടിലേക്കുള്ള മടക്കയാത്രയിലാണ് അപകടം ഉണ്ടായത്. പിതാവും മകനും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. വെള്ളിയാഴ്ചയാണ് ഇവർ മൈസൂരുവിലേക്ക് വിനോദയായാത്ര പോയത്.

Previous Post Next Post