തൃശ്ശൂർ പനമുക്കില്‍ കോള്‍പാടത്ത് വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

 


തൃശൂര്‍: വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പനമുക്ക് സ്വദേശി ആഷികിന്റെ(23) മൃതദേഹം ആണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് പനമുക്കില്‍ കോള്‍പാടത്ത് മൂന്ന് യുവാക്കള്‍ സഞ്ചരിച്ച വള്ളം മറിഞ്ഞത്. ഇതിന് പിന്നാലെ മറ്റ് രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. പാലക്കല്‍ സ്വദേശി ആഷിക്, നെടുപുഴ സ്വദേശി നീരജ് എന്നിവരാണ് രക്ഷപ്പെട്ടത്.


ആഷികിനായുള്ള തിരച്ചില്‍ രാത്രി ഒന്‍പതരയോടെ അവസാനിപ്പിച്ചിരുന്നു. പിന്നീട് രാവിലെ വീണ്ടും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ദേശീയ ദുരന്തനിവാരണസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Post a Comment

Previous Post Next Post