ഇടുക്കി പൂപ്പാറ മൂലത്തറയിൽ ടൂറിസ്റ്റ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്ക്‌
ഇടുക്കി  പൂപ്പാറ കൊച്ചി ~ ധനുഷ്കോടി ദേശീയ പാതയിൽ പൂപ്പാറ മൂലത്തറയിൽ വിനോദ സഞ്ചാരികളുടെ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞ് നിരവധിപേർക്ക് പരിക്ക് . തമിഴ്നാട് ശിവകാശി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്.


 മൂന്നാർ സന്ദർശിച്ചു തിരികെ പോകുമ്പോഴാണ് അപകടം നടന്നത്. വാഹത്തിൽ 17 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പ്രദേശവാസികളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post