എറണാകുളം പിറവം വെട്ടിക്കല്‍ റോഡില്‍ കാരൂര്‍ക്കാവിന് സമീപം കാറുകള്‍ കൂട്ടിയിടിച്ച്‌ അറു പേര്‍ക്ക് പരിക്ക്.

 


പിറവം: വെട്ടിക്കല്‍ റോഡില്‍ കാരൂര്‍ക്കാവിന് സമീപം കാറുകള്‍ കൂട്ടിയിടിച്ച്‌ അറു പേര്‍ക്ക് പരിക്ക്. എറണാകുളത്തേക്ക് പോവുകയായിരുന്ന ഹോണ്ടാ സിറ്റി കാറും എതിരെ വരുകയായിരുന്ന മാരുതി റിറ്റ്സും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് സംഭവം.

ഹോണ്ടാ സിറ്റിയിലുണ്ടായിരുന്ന പത്തനംതിട്ട സ്വദേശികളായ രാഹുല്‍, ഭാര്യ പ്രിയങ്ക, കാക്കനാട് സ്വദേശി അനന്തു എന്നിവര്‍ക്ക് സാരമായി പരിക്കറ്റു. ഇവരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിറവത്ത് നിന്നും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ എത്തി കാര്‍ പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. റിറ്റ്സ് കാറിലുണ്ടായിരുന്ന മണീട് മേമ്മുഖം സ്വദേശികളായ അര്‍ജുൻ, അജയ്, അനില്‍ എന്നിവരെ എറണാകുളം ലിസി ആശുപത്രിയിലും പ്രവേശിച്ചു.

Post a Comment

Previous Post Next Post