തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഗര്‍ഭിണിയുമായി പോയ ആംബുലന്‍സും കാറും കൂട്ടിയിടിച്ചു, 10 പേര്‍ക്ക് പരിക്ക്
നെയ്യാറ്റിൻകര: ഗര്‍ഭിണിയുമായി പോയ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച്‌ പത്തോളം പേ‌ര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.

ഗര്‍ഭിണിക്ക് പരിക്കില്ല. പ്രസവത്തിനായി തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് പോയ ആംബുലൻസും തിരുവനന്തപുരത്തു നിന്ന് നാഗര്‍കോവിലിലേക്ക് പോയ കാറുമാണ് നെയ്യാറ്റിൻകര റ്റി.ബി ജംഗ്ഷന് സമീപം നഗരസഭാ സ്റ്റേഡിയത്തിന് മുന്നില്‍വച്ച്‌ കൂട്ടിയിടിച്ചത്. ഇന്നലെ ഉച്ചക്ക് 3 മണിയോടെയായിരുന്നു അപകടം. ഗര്‍ഭിണി കാരക്കോണം വ്ളാങ്കുളം സ്വദേശി ഗ്രീഷ്മ (32) യെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചു.


ഗ്രീഷ്മയോടൊപ്പമുണ്ടായിരുന്ന ഹെലൻ, ക്രിസ്പിൻ, ലിസി, ബിനു ഇവര്‍ക്ക് നിസാര പരിക്കേറ്റു. കാറിലുണ്ടായിരുന്ന നാഗര്‍കോവില്‍ സ്വദേശികളായ ബിജുകുമാര്‍, ജോസഫ്, കെന്നഡി, ജയചന്ദ്രൻ, ജയസിംഗ്,സന്ദീപ് എന്നിവരും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ്. സംഭവ സമയം നല്ല മഴയുണ്ടായിരുന്നു. ഇതായിരിക്കാം അപകടകാരണമെന്നാണ് നിഗമനം. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗത തടസ്സമുണ്ടായി

Post a Comment

Previous Post Next Post