കോഴിക്കോട്: ചാലിയത്ത് നിന്ന് കടലിൽ പോയ മത്സ്യതൊഴിലാളികൾ കടലിൽ കുടുങ്ങി. അഞ്ച് മത്സ്യതൊഴിലാളികളാണ് കടലിൽ കുടുങ്ങിയത്. ബേപ്പൂരിൽ നിന്നും ആറ് നോട്ടിക്കൽ മൈൽ അകലെയാണ് തോണിയുള്ളത്. കടൽ പ്രക്ഷുബ്ധമായതിനാൽ തിരികെ വരാൻ സാധിക്കുന്നില്ല. കൊച്ചിയിൽ നിന്നും കോസ്റ്റ് ഗാർഡ് രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ടിട്ടുണ്ട്
