കോഴിക്കോട് സ്വകാര്യബസ് നിയന്ത്രണം വിട്ട് റോഡിൻറെ മധ്യത്തിലേക്ക് നീങ്ങി.......
എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കം നോർത്ത് കാരശ്ശേരി റോഡിലാണ് സ്വകാര്യബസ് റോഡിൻറെ മധ്യത്തിലേക്ക് നീങ്ങിയത്. റോഡിൻറെ വളവിൽ എത്തിയപ്പോഴാണ് അപകടം നടന്നത്. കൃത്യമായി ബ്രേക്ക് ചെയ്തതിനാൽ ഒഴിവായത് വൻ ദുരന്തമാണ്. ബസിൽ നിരവധി യാത്രക്കാരാണ് ഉണ്ടായിരുന്നത്.
സമാന രീതിയിൽ മുൻപും ഇവിടെ ഗുഡ്‌സ് വാഹനവും അപകടത്തിൽപ്പെട്ടിട്ടുണ്ട് . റോഡ് നിർമ്മാണത്തിലെ അപാകതയാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു .
