ഇടുക്കി അടിമാലിക് സമീപം പൊളിഞ്ഞപ്പാലത്തു വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി
അടിമാലി :ഇടുക്കി അടിമാലിക്ക് സമീപം പൊളിഞ്ഞപ്പാലത്തു വീട്ടമ്മയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൊളിഞ്ഞപ്പാലം സ്വദേശി ആറുകണ്ടത്തിൽ ശ്രീദേവി (27) യാണ് മരണപ്പെട്ടത്.സംഭവത്തിൽ യുവതിക്കൊപ്പം കഴിഞ്ഞിരുന്ന ആൺ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.


പോലീസ് സംഘം സ്ഥലത്തുനിന്നതിന് മുൻപേ യുവതിയുടെ ഒപ്പം താമസിച്ചിരുന്ന ആൺ സുഹൃത്ത് യുവതിയെ താഴെയിറക്കിയിരുന്നു.

ഇതോടെയാണ് അയൽവാസികൾ സംശയം അറിയിച്ചത്.


അടിമാലി പോലീസും ഇടുക്കി ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. തെളിവുകൾ ശേഖരിച്ചു


ശ്രീദേവിയുടെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർത്തിനുശേഷം വിട്ടു നൽകും. ഈ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിനുശേഷം തുടർനടപടികൾ ഉണ്ടാകും.സംഭവത്തിൽ ദുരൂഹത ഉണ്ടെന്നാണ് പ്രദേശവാസികൾ ഉന്നയിക്കുന്നത്


റിപ്പോർട്ട് :മീഡിയ ഫയർ ന്യൂസ്‌ അടിമാലി

Post a Comment

Previous Post Next Post