എറണാകുളം ചെറായി: തല പോയ തെങ്ങ് ഒടിഞ്ഞ് ദേഹത്ത് വീണ് യുവതി മരിച്ചു. എടവനക്കാട് ഒറ്റ മാളിയേക്കല്‍ തൻസീറിന്‍റെ ഭാര്യ സഫ്ന (28) ആണ് മരിച്ചത് ഇന്നലെ വൈകുന്നേരം ഏഴോടെയാണ് സംഭവം.
ഭര്‍തൃസഹോദരിയുടെ വീടു പണിയോടനുബന്ധിച്ച് കുടുംബാംഗങ്ങളുമായി ചേര്‍ന്ന് ട്രോളിയില്‍ കട്ട വലിച്ചു കൊണ്ടിരിക്കുന്നതിനിടെ സമീപത്തെ വളപ്പില്‍ നിന്നിരുന്ന തലപോയ തെങ്ങ് യുവതിയുടെ ദേഹത്ത് വീഴുകയായിരുന്നു. ഉടൻ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കള്‍ ഇല്ല.
