വെള്ളക്കെട്ടിൽ വീണ് രണ്ട് വിദ്യാർഥികൾ മരിച്ചു
താമരശേരി:കോരങ്ങാട് രണ്ട് വിദ്യാർത്ഥികൾ പറമ്പിലെ കുഴിയിലെ വെള്ളക്കെട്ടിൽ വീണു മരിച്ചു. കോരങ്ങാട് വട്ടക്കൊരുവിൽ താമസിക്കുന്ന ജലീലിന്‍റെ മക്കളായ ആജിൽ(11), ഹാദിർ (7) എന്നിവരാണ് മരിച്ചത്.


ഉച്ചയോടെ തൊട്ടടുത്ത വീട്ടിലെ ട്യൂഷന് പോയ വിദ്യാർത്ഥികളെ കാണാതെ തന്നെ തുടർന്ന് മാതാവ് നടത്തിയ തിരച്ചിലിൽ സമീപവാസിയായ എം ടി അബ്ദുറഹിമാനിന്റെ വീട്ടുവളപ്പിൽ എടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ട്യൂഷന് പോയ ആജിലും ഹാദിറും കളിക്കാനായി വെള്ളക്കെട്ടിൽ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെയും ഇന്നുമായി പെയ്ത മഴയിലാണ് പറമ്പിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്


Post a Comment

Previous Post Next Post