വയനാട് എടവക: മാനന്തവാടി കല്ലോടി മുട്ടിൽ അയിലമൂലയിൽ വെച്ച് സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എടവക കമ്മോം കുരുടൻ ഫാരിസിന്റേയും ഷാഹിദയുടേയും മകനായ മുഹമ്മദ് നിഷാൽ(18) ആണ് മരിച്ചത്.ഇന്നലെ അയിലമൂല വളവിൽ വെച്ച് നിഷാൽ സഞ്ചരിച്ച സ്കൂട്ടറും, മിനിലോറിയും തമ്മിലാണ് അപകടമുണ്ടായത്. തലയ്ക്ക് സാരമായി പരിക്കേറ്റ മിഷാലിനെ ആദ്യം മാനന്തവാടി മെഡിക്കൽ കോളേജിലും പിന്നീട് വിദഗ്ധ ചികിത്സാർത്ഥം മേപ്പാടി വിംസ് മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെ യോടെ മരിക്കുകയായിരുന്നു. കല്ലോടി സെന്റ് ജോസഫ്സ് ഹയർസെ ക്കണ്ടറി സ്കൂളിൽ നിന്നും പ്ലസ് ടു പഠനം കഴിഞ്ഞ് നിൽക്കുകയായിരു ന്നു മിഷാൽ. ഷാദിയ, മിൻഹ എന്നിവർ സഹോദരങ്ങളാണ്
.അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100
