തൃശൂര്‍ - കുറ്റിപ്പുറം സംസ്ഥാനപാതയില്‍ മുണ്ടൂര്‍ ജംഗ്ഷനിലെ സിഗ്‌നലില്‍ നിര്‍ത്തിയ കെഎസ്‌ആര്‍ടിസി ബസിനു പിന്നില്‍ കാര്‍ ഇടിച്ചു

 


മുണ്ടൂര്‍: തൃശൂര്‍ - കുറ്റിപ്പുറം സംസ്ഥാനപാതയില്‍ മുണ്ടൂര്‍ ജംഗ്ഷനിലെ സിഗ്‌നലില്‍ നിര്‍ത്തിയ കെഎസ്‌ആര്‍ടിസി ബസിനു പിന്നില്‍ കാറിടിച്ച്‌ അപകടം.

ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കുന്നംകുളം ഭാഗത്തുനിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കോട്ടയം - ചങ്ങനാശേരി കെഎസ്‌ആര്‍ടിസി ബസിനു പിന്നിലാണ് കോഴിക്കോടുനിന്നു എറണാകുളത്തേക്ക് പോയിരുന്ന എറണാകുളം സ്വദേശിയുടെ കാര്‍ ഇടിച്ചത്. 


അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നതുകൊണ്ടാണ് കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംസ്ഥാനപാതയില്‍ അല്പനേരം ഗതാഗത തടസമുണ്ടായി. പേരാമംഗലം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post